ഉത്തവാദിത്ത ടൂറിസം; കേരളത്തിനു ദേശീയ പുരസ്കാരം

0
472

തിരുവനന്തപുരം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കു ദേശീയ പുരസ്കാരം. ഒഡീഷയിലെ കൊണാ‍ർക്കിൽ നടന്ന ആറാ‍മത് ഇന്ത്യൻ റെസ്പോൺസി‍ബിൾ ടൂറിസം അവാർഡുക‍ളിലാണ് ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം ലഭിച്ചത്. ഈ വിഭാഗത്തിൽ സിൽവർ അവാർഡ് ഒഡീഷ നേടി. 2017 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ച ശേഷം ലഭിക്കുന്ന പതി‍നൊന്നാമത്തെ പുരസ്‍കാരമാണിത്. സർക്കാരിന്റെ ജനകീയ ടൂറിസം നിലപാടുകൾക്കുള്ള അംഗീകാരമാണിതെ‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്താകെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ (റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍) സന്ദേശം എത്തിക്കാനും, ഇത്തരം സംരംഭങ്ങളും ആശയങ്ങളും നടപ്പാക്കാനും കേരള സര്‍ക്കാരിന്റെ പ്രാഥമിക കേന്ദ്ര ഏജന്‍സിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017 ഒക്ടോബര്‍ 20-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ മിഷന്‍ ഉദ്ഘാടനം ചെയ്തത്.

ത്രിതല അടിസ്ഥാന തല പ്രവര്‍ത്തനങ്ങള്‍ക്ക്, സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതിക ഉത്തരവാദ നിര്‍വ്വഹണത്തിനാണ് ഈ കേന്ദ്ര ഏജന്‍സി, ഗ്രാമ, പ്രാദേശിക സമൂഹ വികസനത്തിന് വിനോദ സഞ്ചാരത്തെ ഒരു കരുവാക്കുക, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി വികസനവും ആണ് ഈ മിഷന്റെ ലക്ഷ്യം.

കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകള്‍ക്കും അരികുവത്ക്കരിക്കപ്പെട്ടവര്‍ക്കും കൂടുതല്‍ സഹായങ്ങളൊരുക്കുക, അങ്ങനെ കൂടുതല്‍ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തില്‍ ഉറപ്പാക്കുക എന്നിവയും ഉന്നമിടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here