കൊച്ചി: സനു മോഹന്‍ ഉടന്‍ പിടിയിലാവുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി. എച്ച്. നാഗരാജു. സനു കൊല്ലൂരില്‍ താമസിച്ചിരുന്നത് സ്വന്തം പേരിലാണ്. അന്വേഷണ സംഘം കൊല്ലൂരിൽ പരിശോധന തുടരുകയാണെന്നും കമ്മിഷണര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് രക്ഷപെടുകയായിരുന്നു.
തിരിച്ചറിയ;ല്‍ രേഖയായി ആധാര്‍ കാര്‍ഡ് തന്നെയാണ് ഇയാള്‍ നല്‍കിയത്. 13 വയസുള്ള മകള്‍ വൈഗയെ 27 ദിവസം മുമ്പാണ് മുട്ടാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അതേദിവസം സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്റെ തെളിവുകൾ പൊലീസിന് കിട്ടിയിരുന്നു. പക്ഷെ പിന്നീട് ഒരു വിവരവും ലഭിച്ചില്ല. സനു മോഹനായി പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനു മോഹന്റെയും ഇയാളുടെ വോക്സ് വാഗൺ കാറിന്റെയും ചിത്രമാണ് ലുക്ക് ഔട്ട് നോട്ടീസിലുണ്ടായിരുന്നത്. .