പാർവ്വതി ബാവുളിന്റെ ആദ്യ മലയാള ചിത്രം; നീരവം ജൂലായ് 22 – ന് ഒടിടി റിലീസ്

കൊച്ചി: അജയ് ശിവറാം സംവിധാനം ചെയ്യുന്ന നീരവം ജൂലായ് 22 – ന് ഒടിടിയിൽ റിലീസാകുന്നു. ബാവുൾ സംഗീതജ്ഞ പാർവ്വതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. നീസ്ട്രീം, ഫസ്റ്റ്ഷോസ് , ബുക്ക് മൈ ഷോ, സൈനപ്ളേ, കൂടെ , മെയിൻസ്ട്രീം, ലൈംലൈറ്റ്, തീയേറ്റർപ്ളേ, സിനിയ, മൂവിഫ്ളിക്സ് , റൂട്ട്സ്, മൂവിവുഡ്, ഫിലിമി, ഏകം, എബിസി ടാക്കീസ്, ആക്ഷൻ, എം ടാക്കീസ്, ജയ്ഹോ തുടങ്ങിയ പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

കൊൽക്കത്തയിലെ ബാവുൾ ഗ്രാമത്തിൽ ഒരു നിയോഗം പോലെയാണ് ശ്രീദേവി അഭയം തേടിയെത്തുന്നത്. ബാവുളന്മാരുടെ ജീവിതത്തിൽ ആകൃഷ്ടയായ ശ്രീദേവി അവരെപ്പോലെ ജീവിക്കാൻ ആഗ്രഹിച്ചു. തെരുവിലിറങ്ങി ഭിക്ഷയാചിച്ച് ഉപജീവനം നടത്തുന്നവർക്കേ ബാവുളായി ജീവിക്കാൻ സാധിക്കൂവെന്ന് പാർവ്വതി ബാവുൾ ശ്രീദേവിയെ ഉപദേശിക്കുന്നു. അത്യന്തം സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് നീരവത്തിന്റെ തുടർന്നുള്ള കഥ മുന്നേറുന്നത്.

മധു , പത്മരാജ് രതീഷ് , ഹരീഷ് പേരടി, സ്ഫടികം ജോർജ്ജ്, മുൻഷി ബൈജു , നരിയാപുരം വേണു , സോണിയ മൽഹാർ, വനിത കൃഷ്ണചന്ദ്രൻ , ഗീതാ നായർ , മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകിൽ, ഷാരോൺ (സനു ), രാജ്കുമാർ , ഹരീന്ദ്രനാഥ്, പ്രേംചന്ദ്രഭാസ് , സജനചന്ദ്രൻ , ഗിരീഷ് സോപാനം, സുരേഷ് നായർ , ജോയ്മ്മ , ലാൽ പ്രഭാത് എന്നിവര്‍ അടങ്ങുന്ന വന്‍ നിര അഭിനേതാക്കളായിട്ടുണ്ട്.

ബാനർ – മൽഹാർ മൂവി മേക്കേഴ്സ് , എക്സി : പ്രൊഡ്യൂസേഴ്സ് – നസീർ വെളിയിൽ , സന്തോഷ് ജോസഫ് തലമുകിൽ, കഥ, തിരക്കഥ, സംഭാഷണം – രാജീവ് .ജി , ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ – കിച്ചി പൂജപ്പുര, ഗാനരചന – മനു മഞ്ജിത്ത്, ആര്യാംബിക. സംഗീതം – രഞ്ജിൻരാജ് വർമ്മ, ആലാപനം – വിജയ് യേശുദാസ് , പാർവ്വതി ബാവുൾ, മനോജ് ക്രിസ്റ്റി, രഞ്ജിൻരാജ് വർമ്മ, അസ്സോസിയേറ്റ് ഡയറക്ടർ – വ്യാസൻ സജീവ്, കല-കെ എസ് രാമു, ചമയം – ബിനു കരുമം, വസ്ത്രാലങ്കാരം – ശ്രീജിത്, സൗണ്ട് മിക്സിംഗ് – വിനോദ് ശിവറാം , സ്ക്രിപ്റ്റ് അസ്സോസിയേറ്റ് – സെന്തിൽ വിശ്വനാഥ്, സ്റ്റിൽസ് – ബൈജു ഗുരുവായൂർ , ഫിനാൻസ് കൺട്രോളർ – ഷാൻ, വിതരണം – സ്നേഹം എന്റർടെയ്ൻമെന്റ്സ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here