താലിബാന്‍ റോന്ത് ചുറ്റുന്നത് അമേരിക്കന്‍ യൂണിഫോമും ആയുധങ്ങളും അണിഞ്ഞ്; യുഎസിന് നാണക്കേടായി വീഡിയോ പുറത്ത്

0
442

കാബൂള്‍: അഫ്ഗാന്‍ സൈന്യം താലിബാന് മുന്നില്‍ അടിയറവ് പറഞ്ഞതോടെ സൈന്യത്തിനു അമേരിക്ക നല്‍കിയ ആയുധങ്ങളും മറ്റു സൌകര്യങ്ങളും താലിബാന് സ്വന്തമായി. ഇപ്പോള്‍ അമേരിക്കയ്ക്ക് കൂടുതല്‍ നാണക്കേട് നല്‍കി യുഎസ് സൈന്യത്തിന്റെ യൂണിഫോം, തോക്ക്, വാഹനം എന്നിവ ഉപയോഗിച്ച് താലിബാന്‍ റോന്ത് ചുറ്റാന്‍ തുടങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

അമേരിക്കന്‍ നിര്‍മിത തോക്കുകളായ എംഫോര്‍, എം 18 തോക്കുകളുമായാണ് അഫ്ഗാനിലെ തെരുവിലൂടെ താലിബാന്‍ ഭീകരര്‍ വിലസുന്നത്. കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ഹെലികോപ്ടര്‍ താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്ടറുമാണ് താലിബാന്റെ കൈകളില്‍ എത്തിയിരിക്കുന്നത്.

അഫ്ഗാന്‍ സൈന്യത്തിന് അമേരിക്ക നല്‍കിയ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും നഷ്ടപ്പെട്ടെന്നും അവ താലിബാന് ലഭിച്ചിട്ടുണ്ടാകാമെന്നും വൈറ്റ് ഹൗസ് സെക്യൂരിറ്റി ഉപദേശകന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യം പിടിച്ചടക്കിയത്. അഫ്ഗാനില്‍ അമേരിക്കയ്ക്ക് കൈപൊള്ളിയതോടെയാണ് ദൗത്യം ഉപേക്ഷിച്ച് യുഎസ് അഫ്ഗാന്‍ വിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here