ലാപ് ടോപ്പിന് ഓഫര്‍ വില 190 രൂപ;പിന്നീട് വന്ന സന്ദേശം ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യപ്പെട്ടുവെന്ന്;പരാതിക്കാരന് 45,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍;ആമസോണ്‍ പണി വാങ്ങിയത് ഇങ്ങനെ:

0
187

ഒഡീഷ: വന്‍ ഓഫര്‍ നിരത്തി വാങ്ങാന്‍ എത്തിയപ്പോള്‍ നിരസിച്ചതിന് ആമസോണിന് മുട്ടന്‍ പണി. ഒഡീഷയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് . ഇ കോമേഴ്‌സ് വെബ്സൈറ്റായ ആമസോണിന് മുട്ടന്‍ പണി നല്‍കിയത്. 190 രൂപയ്ക്ക് ലാപ്‌ടോപ്പ് എന്ന് അറിയിപ്പ് നല്‍കുകയും ഓര്‍ഡര്‍ ചെയ്ത ശേഷം നിരസിക്കുകയും ചെയ്തതിനാണ് പിഴ. നഷ്ടപരിഹാരമായി 40,000 രൂപ ലാപ്‌ടോപ്പ് വാങ്ങിയ ആള്‍ക്ക് നല്‍കാനാണ് ക്മ്മീഷന്‍ ആമസോണിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

5000 രൂപ വ്യവഹാര ചെലവായും നല്‍കണം. നിയമ വിദ്യാര്‍ഥിയായ സുപ്രിയോ രഞ്ജന്‍ മഹാപത്രയാണ് പരാതി നല്‍കിയത്. 2014-ലെ പരാതിയ്ക്ക് ഇപ്പോഴാണ് വിധി വന്നത്. 2014-ല്‍ നിയമ വിദ്യാര്‍ഥിയായ സുപ്രിയോ രഞ്ജന്‍ മഹാപത്ര ആമസോണില്‍ ഒരു ലാപ്‌ടോപ്പിന്റെ വില കണ്ട് ഞെട്ടി. 190 രൂപയ്ക്ക് ലാപ്‌ടോപ്പ്. പഠനാവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പ് ആവശ്യമുണ്ടായിരുന്നതിനാല്‍ രഞ്ജന്‍ ആ ലാപ്‌ടോപ്പ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞ ആ ഓര്‍ഡര്‍ പിന്‍വലിക്കപ്പെട്ടതായി അറിയിച്ചുകൊണ്ട് ഒരു സന്ദേശം ലഭിച്ചു. വില ഇടിവ് പ്രശ്‌നം മൂലം ഓര്‍ഡര്‍ പിന്‍വലിക്കേണ്ടി വന്നു എന്നാണ് ആമസോണ്‍ കസ്റ്റമര്‍ കെയര്‍ അറിയിച്ചത്. ഇതാണ് പരാതിയ്ക്ക് വഴി വെച്ചത്.

ലാപ്‌ടോപ്പ് വാങ്ങിയത് അത് പിന്‍വലിക്കപ്പെട്ടതിനാല്‍ 22,899 രൂപയുടെ മറ്റൊരു ലാപ്‌ടോപ്പ് വാങ്ങേണ്ടി വന്നു. ഇത് ലഭിക്കാന്‍ വൈകുകയും ചെയ്തുവെന്ന് രഞ്ജന്റെ പരാതി. പരാതിക്കാരന് ശരിയായ സേവനം നല്‍കുന്നതില്‍ അശ്രദ്ധയുണ്ടായെന്നും അന്യായമായ വ്യാപാര രീതികളില്‍ ഏര്‍പ്പെടുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു. ആമസോണ്‍ സേവനത്തിലെ അപര്യാപ്തതയാണ് ഇതെന്നും കമ്മീഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here