മുരളീധരനും ശിവന്‍കുട്ടിയും തമ്മില്‍ വാക്പോര്; മുരളീധരന്‍ വിജയിക്കുമെന്ന് പറഞ്ഞത് ആഗ്രഹം മാത്രമെന്ന് ശിവന്‍കുട്ടി

0
108

തിരുവനന്തപുരം നേമത്തെ ചൊല്ലി കെ.മുരളീധരനും ശിവന്‍കുട്ടിയും തമ്മില്‍ വാക്പോര്. നേമത്ത് ഒന്നാമത് താനാണെന്ന് കെ മുരളീധരന്‍ പറഞ്ഞപ്പോള്‍ അത് ആഗ്രഹം മാത്രമെന്ന് വി.ശിവന്‍കുട്ടിയുടെ മറുപടി. കുമ്മനത്തെ തള്ളിയുള്ള രാജഗോപാലിന്റെ പ്രസ്താവനയോടെ നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം ആശങ്കയിലാണ്. സീറ്റ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന്നിടയ്ക്കാണ് നെമത്തെ ശക്തന്‍ കുമ്മനമല്ല മുരളീധരനാണ് എന്ന രാജഗോപാലിന്റെ പ്രതികരണം വന്നത്. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലത്തില്‍ പ്രചാരണത്തിലേക്ക് മൂന്ന് സ്ഥാനാര്‍ഥികളും കടന്നുകഴിഞ്ഞു.

നേമം പിടിച്ചെടുക്കാന്‍ എത്തിയ കെ മുരളീധരനാണ് ആദ്യ പ്രസ്താവന നടത്തിയത്. ഇത്തവണ നേമത്തെ ഒന്നാമനായി എത്തുകയാണ് ലക്ഷ്യമെന്നും രണ്ടും മൂന്നും സ്ഥാനം അവര്‍ തീരുമാനിച്ചോട്ടേ എന്നുമാണ് കെ മുരളീധരന്‍ പരാമര്‍ശം. ഈ പരാമര്‍ശത്തിന് വി.ശിവന്‍കുട്ടി അതേ നാണത്തില്‍ മറുപടിയും നല്‍കി.

നേമത്ത് വി ശിവന്‍കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. ബിജെപി– സിപിഎം ബന്ധത്തെപ്പറ്റി ബാലശങ്കര്‍ ഉയര്‍ത്തിയ ആരോപണം നേമത്ത് ഇപ്പോഴേ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here