രാജ്യന്തര പ്രശസ്ത പുരസ്‌കാരമായ ജെ.കെ. ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാനം തിരുവന്തപുരത്ത്

 

തിരുവനന്തപുരം: ആഗസ്ത് 30 വെള്ളിയാഴ്ച. ജെ.കെ. സിമന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന 33-ാമത് ജെ.കെ. ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങിനാണ് വെള്ളിയാഴ്ച തലസ്ഥാനം വേദിയാകുന്നത്.
തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രശസ്ത ആര്‍കിടെക്റ്റുകളായ ശങ്കര്‍ എന്‍. കാനഡെ, പങ്കജ് ഭഗവത്കര്‍, രഞ്ജിത് വാഗ്, പൂജാ ഖൈര്‍നാര്‍, രാജേഷ് രംഗനാഥന്‍, ഐപ്പ് ചാക്കോ, ജയേഷ് ഹരിയാനി, നിനാദ് ബോത്തറ, ദര്‍ശന്‍ സുഖാദിയ, സന്ദീപ് ഖോസ്ല, അമരേഷ് ആനന്ദ്, റുതുരാജ് പരീഖ്, അവിനാഷ് അങ്കല്‍ഗെ. മഹമ്മുദുല്‍ അന്‍വര്‍ റിയാദും ബയേജിദ് മഹ്ബൂബ് ഖോണ്ട്കര്‍ എന്നിവര്‍ക്കാണ് 33-ാമത് ജെ കെ ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചത്.
രാജ്യത്തിന് അകത്തും പുറത്തും നിന്ന് 300-ലധികം ആര്‍ക്കിടെക്റ്റുകള്‍, ബില്‍ഡര്‍മാര്‍ & എഞ്ചിനീയര്‍മാര്‍, ഐഐഎ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജെ.കെ. സിമന്റ് ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ഡോ. നിധിപതി സിംഘാനിയ, ജെ കെ സിമന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. രാഘവ്പത് സിംഘാനിയ, ജെ.കെ.എ.വൈ.എ. ചെയര്‍മാന്‍ റാണാ പ്രതാപ് സിംഗ്, അഡ്മിനിസ്‌ട്രേറ്റര്‍- ആര്‍. എന്‍.എം.എസ്. ഷിയാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ നിലവിലുള്ള സ്മാര്‍ട്ട് സിറ്റി ദൗത്യം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് എങ്ങനെ സംഭാവന ചെയ്യുമെന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടക്കും. പരിസ്ഥിതി സൗഹൃദ ആര്‍ക്കിടെക്ചര്‍, ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡുകള്‍, ഇന്ത്യന്‍ സ്റ്റേറ്റ് ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് (കര്‍ണാടക, ഗോവ), ഫോക്കസ് കണ്‍ട്രീസ് ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് (ബംഗ്ലാദേശ്, ഭൂട്ടാന്‍, കെനിയ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ & ഉഗാണ്ട) തുടങ്ങി വിവിധ വിഭാഗങ്ങളിലായിട്ടാണ് ജെ.കെ. ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ നല്‍കുകയെന്ന് ജെ കെ എ വൈ എ ചെയര്‍മാന്‍ റാണാ പ്രതാപ് സിംഗ് അറിയിച്ചു

വിദ്യാഭ്യാസ വാർത്തകൾ , തൊഴിൽ വാർത്തകൾ , പ്രാദേശിക വാർത്തകൾ വാട്‌സ് ആപ്പില്‍ നിങ്ങൾക്ക് ലഭിക്കാന്‍ ഈ
ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക..

https://chat.whatsapp.com/C6BKfn2nLA8AZmNLTUwuHY

LEAVE A REPLY

Please enter your comment!
Please enter your name here