വടക്കാഞ്ചേരി കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്

0
152

തൃശൂര്‍: വടക്കാഞ്ചേരി വാഴക്കോട് കരിങ്കല്‍ ക്വാറിയില്‍ വന്‍ സ്ഫോടനം. റിയില്‍ സൂക്ഷിച്ച സ്ഫോടകവസ്തുക്കള്‍ ആണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ക്വാറിയ്ക്ക് ലൈസന്‍സ് ഉണ്ടോ എന്നുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചു വരികയാണ്.

പരിസരത്തെ വീടുകള്‍ക്കും നാശമുണ്ടായി. വൈകുന്നേരം 7.40 ഓടെയാണ് സ്ഫോടനം ഉണ്ടായത്.  വലിയ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ഭൂമികുലുക്കമെന്നാണ് നാട്ടുകാർ ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീടാണ് പാറമടയിൽ സ്ഫോടമുണ്ടായതാണെന്ന് വ്യക്തമായത്. ഒന്നര വർഷം മുൻപ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്വാറിയുടെ പ്രവർത്തനങ്ങൾ നിർത്തിവപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here