Monday, February 6, 2023
- Advertisement -spot_img

ബിജെപി കേരള ഘടകത്തില്‍ ഉടന്‍ നേതൃമാറ്റമില്ലെന്ന് കേന്ദ്രനേതൃത്വം; നീക്കം അഴിച്ചുപണിക്ക് തന്നെ

തിരുവനന്തപുരം: കുഴല്‍പ്പണ ആരോപണങ്ങള്‍ നേരിടുന്ന ബിജെപിയുടെ കേരള ഘടകത്തില്‍ ഉടന്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സി.വി ആനന്ദ ബോസ് റിപ്പോര്‍ട്ട് പരിഗണനയില്‍ ഇരിക്കെയാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

വിവാദങ്ങള്‍ രാഷട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. . താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ചാനല്‍ ചര്‍ച്ചകളില്‍ ഒതുങ്ങാതെ നേതാക്കള്‍ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ ഒാഫീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article