കൊച്ചി: സ്വാതി നിത്യാനനന്ദിനെ പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. . ലോക്ഡൗണ്‍ നാളുകളില്‍ വിവാഹ ജീവിതത്തിലേക്ക് കടന്ന ഈ നടി വിവാഹശേഷവും സീരിയലുകളില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ലോക്ഡൗണ്‍ നാളുകളില്‍ വളരെ രഹസ്യമായിട്ടായിരുന്നു സ്വാതിയുടെ വിവാഹം. അഭിനയത്തിനൊപ്പം കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ സ്വാതി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ തന്റെ വിശേഷങ്ങള്‍ സ്വാതി തന്നെയാണ് ആരാധകരുമായി പങ്കുവെക്കാറുള്ളത്. കാര്‍ത്തിക് സൂര്യയ്‌ക്കൊപ്പമായിരുന്നു സ്വാതിയുടെ പുതിയ ഫോട്ടോഷൂട്ട്. വിവാഹനിശ്ചയത്തിന്റെ ഗെറ്റിപ്പായിരുന്നു ചിത്രങ്ങളെടുത്തത്. വിവാഹവേഷത്തില്‍ പൂമാലയൊക്കെ ഇട്ട് നില്‍ക്കുന്നതും കാര്‍ത്തിക് സ്വാതിയെ എടുത്ത് തോളില്‍ ഏറ്റി നില്‍ക്കുന്നതുമായി ഒരുപാട് ഫോട്ടോസ് പുറത്ത് വന്നു.
‘പ്രണയം ഒരു ആനന്ദസാഗരം ആണെന്ന് പല തെണ്ടികളും പറയുമെങ്കിലും ഇത് അതൊന്നും അല്ലാ. ഗയ്സ് ജസ്റ്റ് ഒരു ഫോട്ടോഷൂട്ട് ആണ്. പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ, പുല്ല് ഡ്യൂപ്ലിക്കേറ്റ് നിശ്ചയം ആണേലും എനിക്ക് ഫോട്ടോ എടുത്തപ്പം മൊത്തം നാണം വന്നു ഗയ്‌സ്. പിന്നെ സ്വാതി നിത്യാനന്ദുമായി ചളി അടിച്ചു നിന്നോണ്ട് സമയം പോയത് അറിഞ്ഞില്ല. ഫോട്ടോഷൂട്ടിന്റെ ബാക്കി പിക് വേണമെങ്കില്‍ പറയുട്ടോ ഞാന്‍ പോസ്റ്റ് ചെയ്യാമെന്ന് കാര്‍ത്തിക് ക്യാപ്ഷനില്‍ പറയുന്നുണ്ട്.’ താഴെ ഇടല്ലേ, അമ്പോ, ഇദ്ദേഹം വേറെ ലെവല്‍ മനുഷ്യനാണെന്ന് ആയിരുന്നു സ്വാതി ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഇതിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. എന്നാല്‍ ചേച്ചി ഡിവോഴ്‌സ് ആയോ എന്ന ചോദ്യവുമായി ചിലരെത്തി. നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്. എങ്കില്‍ പിന്നെ വിവാഹം കഴിച്ചൂടേ.. വീണ്ടും വിവാഹം കഴിച്ചോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വന്നത്.
സ്വാതിയുടെ വിവാഹം കഴിഞ്ഞതാണെന്നും ഇങ്ങനെയുള്ള കമന്റുകളിടാന്‍ നാണമില്ലേന്നുമുള്ള ചോദ്യങ്ങളുമായി സ്വാതിയ്ക്ക് പിന്തുണയുമായി ആരാധകരുമെത്തി. എന്നാല്‍ ഇതിന് മറുപടിയുമായി നടി തന്നെ രംഗത്തെത്തിയിരുന്നു. സ്വാതിയുടെ ഭര്‍ത്താവും സീരിയല്‍ ക്യാമറമാനുമായ പ്രതീഷ് നെന്മാറയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതിനൊപ്പം തന്റേത് എന്ന ക്യാപ്ഷനും നടി നല്‍കിയിരിക്കുകയാണ്.