തിരുവനന്തപുരം: റവന്യൂ വകുപ്പിന്റെ സ്വപ്ന പദ്ധതികള്‍ക്ക് ഊര്‍ജ്ജം പകരുന്ന ബജറ്റ് ആണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് റവന്യു മന്ത്രി കെ രാജൻ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം റവന്യൂ വകുപ്പ് മുന്നോട്ട് വെച്ച വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് ആക്കുന്ന പദ്ധതിയ്ക്കും കോര്‍സ് സാങ്കേതിക വിദ്യയിലൂന്നിയുള്ള ഭൂമിയുടെ റീ സര്‍വേയ്ക്കും ബജറ്റില്‍ പൂര്‍ണ്ണ പിന്തുണയുണ്ടെന്നു റവന്യൂമന്ത്രി പറഞ്ഞു.
കോര്‍സ് സാങ്കേതിക വിദ്യയിലൂന്നിയുള്ള ഭൂമിയുടെ റീ സര്‍വേ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തീകരിക്കും എന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും റവന്യൂമന്ത്രി പറഞ്ഞു.