സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി; മാറ്റം കോവിഡിന്റെ പശ്ചാത്തലത്തില്‍

0
160

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മാറ്റം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരും സി.ബി.എസ്.ഇയും തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയും റദ്ദാക്കി. പത്താംക്ലാസില്‍ ഇരുവരെയുളള പ്രകടന മികവ് അടിസ്ഥാനമാക്കി സ്കോര്‍ നല്‍കും. സ്കോര്‍ തൃപ്തികരമല്ലെങ്കില്‍ പിന്നീട് പരീക്ഷ എഴുതാം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, സെക്രട്ടറി, സി.ബി.എസ്.ഇ ഉദ്യോഗസ്ഥര്‍ എന്നിവരുമായി വിഷയത്തില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അടുത്ത മാസം മൂന്നിനാണ് സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരീക്ഷ മാറ്റണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here