ഗോത്രവര്‍ഗ പശ്ചാത്തലത്തില്‍ തകര്‍പ്പന്‍ മ്യൂസിക്കല്‍ സിനിമ; ചെക്കൻ’ ജൂൺ 10 ന് തിയേറ്ററുകളിലേക്ക്  

അജയ് തുണ്ടത്തിൽ

കൊച്ചി: ഷാഫി എപ്പിക്കാട് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ‘ചെക്കൻ’ റിലീസ് ജൂൺ 10 ന് റിലീസ് ആകുന്നു. വൺ ടു വൺ മീഡിയ ബാനറില്‍ മൻസൂർ അലിയാണ് നിര്‍മ്മാണം. ഗോത്രഗായകനായൊരു വിദ്യാർത്ഥി വർത്തമാനകാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന മ്യൂസിക്കൽ സിനിമയാണിത്‌.

ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനാകുന്നത്. കൂടാതെ ആതിര ,അബൂ സലിം, വിനോദ് കോവൂർ, തെസ്നിഖാൻ , നഞ്ചിയമ്മ, അലി അരങ്ങാടത്ത് , അമ്പിളി , സലാം കല്പറ്റ , മാരാർ, അഫ്സൽ തുവൂർ തുടങ്ങിയവരും അഭിനയിക്കുന്നു. അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ ചിത്രത്തിൽ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ഒപ്പം ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം – സുരേഷ് റെഡ് വൺ , എഡിറ്റിംഗ് – ജർഷാജ്, സംഗീതം – മണികണ്ഠൻ പെരുമ്പടപ്പ് , ആലാപനം – നഞ്ചിയമ്മ, മണികണ്ഠൻ പെരുമ്പടപ്പ് , ഗാനരചന – മണികണ്ഠൻ, ഒ.വി. അബ്ദുള്ള, പശ്ചാത്തലസംഗീതം – സിബു സുകുമാരൻ , ചമയം – ഹസ്സൻ വണ്ടൂർ , കല-ഉണ്ണി നിറം, കോസ്റ്റ്യും – സുരേഷ് കോട്ടാല, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത് വണ്ടൂർ , പ്രൊഡക്ഷൻ മാനേജർ – റിയാസ് വയനാട്, ഫിനാൻസ് കൺട്രോളർ – മൊയ്ദു കെ വി , സ്റ്റിൽസ് – അപ്പു, ഡിസൈൻസ് – മനു ഡാവിഞ്ചി, പി ആർ ഓ – അജയ് തുണ്ടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here