നിയന്ത്രണങ്ങള്‍ കടുപ്പിക്കും; കടകളും ഹോട്ടലുകളും രാത്രി ഒന്‍പത് മണിവരെ

0
115

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരവേ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പൊതുചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. പൊതുചടങ്ങുകള്‍ തുറന്ന സ്ഥലത്താണെങ്കില്‍പരമാവധി 200 പേര്‍ മാത്രമെ പാടുള്ളൂ. അടച്ചിട്ട മുറികളിലുള്ള പരിപാടികളില്‍ 100 പേര്‍ക്ക് പങ്കെടുക്കാം. സല്‍ക്കാരങ്ങള്‍ക്കും സദ്യക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഭക്ഷണപാക്കറ്റുകള്‍ നല്‍കാം. കടകളും ഹോട്ടലുകളും രാത്രി ഒന്‍പത് മണിവരെയെ പ്രവര്‍ത്തിക്കാവൂ.

ഹോട്ടലുകളില്‍ ഇരിപ്പടങ്ങളുടെ എണ്ണത്തിന്റെ അന്‍പത് ശതമാനം പേരെയെ ഒരേസമയം പ്രവേശിപ്പിക്കാവൂ. മെഗാ ഷോപ്പിംങ് മേളകള്‍ പാടില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണങ്ങളോടെ വിഷുക്കണി അനുവദിക്കും. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍വര്‍ധിപ്പിക്കും. വാര്‍ഡ്തല നിരീക്ഷണം കര്‍ശനമാക്കും കൂടാതെ ക്വാറന്‍റീനും കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. അതേസമയം, സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ കണ്ണൂരില്‍ പറഞ്ഞു.

അടുത്ത രണ്ടാഴ്ച നിർണായകമാണ്. കൂടുതൽ ജാഗ്രത വേണം. കോവിഡ് പ്രതിരോധത്തിന് വാർഡ് തല സമിതികൾ ശക്തമാക്കും. രോഗത്തിന്റെ വ്യാപനം നോക്കി മാത്രം നിയന്ത്രണങ്ങൾ കർശനമാക്കും.സമ്പൂർണ ലോക്ഡൗൺ നിലവിൽ ആലോചനയിലില്ലെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here