ലോക്ക് ഡൌണ്‍ ഇല്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കും

0
92

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണില്ലെങ്കിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഓരോ നാലുമണിക്കൂറിലും സംസ്ഥാനത്തെ ആശുപത്രി സൗകര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കും. ഒരുകോടി ഡോസ് കോവിഡ് വാക്സിന്‍ വാങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. സൗജന്യമായാണ് വാക്സീന്‍ നല്‍കുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനും മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം വാക്സീന്‍ചലഞ്ചിന് നല്‍കാനും തീരുമാനമെടുത്തു.

കോവിഡ് രേഗബാധിതരുടെ എണ്ണം ഉയരുന്ന അതിതീവ്ര വ്യാപനത്തിന്‍റെ ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. നിലവിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും, ആവശ്യമെങ്കില്‍ കൂടുതല്‍ നടപടിള്‍ സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലുണ്ടായ വിഷമകരമായ സ്ഥിതി ഇവിടെ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രി സൗകര്യങ്ങളും മെഡിക്കല്‍ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കും.

എല്ലാവര്‍ക്കും സൗജന്യ വാക്സിനേഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 70 ലക്ഷം ഡോസ് കോവീഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്സീനുമാണ് വാങ്ങുക. വാക്സീന്‍ വാങ്ങാന്‍ ആവശ്യമുള്ളപ്പോള്‍ പണം വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വാക്സീൻ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകളുണ്ട്. വിധി വന്ന ശേഷമായിരിക്കും ഓർഡര്‍ കൊടുക്കുക. വാക്സീൻ ആഗ്രഹിക്കുന്നതു പോലെ കേരളത്തിന് ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോൾ വാക്സീൻ നൽകേണ്ടത്. അത് ആവശ്യത്തിന് ഉതകുന്ന പോലെയല്ല. ഉള്ളത് വെച്ചേ വാക്സീൻ നൽകാനാവൂ.

നേരത്തെ വാക്സീൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസ് സമയത്ത് നൽകുക എന്നത് പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയ്യിൽ വേണം. ആ രീതിയിൽ വാക്സീൻ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കോട്ടയത്ത് 58 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലായതിനാല്‍സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here