കോണ്‍ഗ്രസ് നേതാവും ഒഐസിസി കുവൈറ്റ്‌-പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ഒരുമിച്ചു; കൊവിഡ് മെഡിക്കല്‍ കിറ്റ്‌ ഒരുപാട് പേര്‍ക്ക് സഹായകരമായി

0
169

തിരുവല്ല: കോണ്‍ഗ്രസ് നേതാവിന്റെ പ്രയത്നത്തിന്റെ ഫലമായി സ്വരൂപിച്ച കൊവിഡ് മെഡിക്കല്‍ കിറ്റ്‌ ഒരുപാട് പേര്‍ക്ക് സഹായകരമായി. ഒഐസിസി കുവൈറ്റ്‌-പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടയാണ് ബെന്നി സ്കറിയ പുരയ്‌ക്കൽ മെഡിക്കല്‍ കിറ്റ്‌ വാങ്ങി കിറ്റ് കടപ്ര ഗ്രാമപഞ്ചായത്തിനു നല്‍കിയത്. കിറ്റ്‌ കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നിഷ അശോകനാണ് ഏറ്റുവാങ്ങിയത്.

വൈസ്-പ്രസിഡന്റ്‌ മേഴ്‌സി എബ്രഹാം, മെമ്പർ ജിവിൻ പുളിമ്പള്ളിൽ, യൂത്ത് കോൺഗ്രസ്‌ കടപ്ര മണ്ഡലം വൈസ്-പ്രസിഡന്റ്‌ ലിജോ പുളിമ്പള്ളിൽ, ബിനിൽ ബാബു, ബെൻസൺ മാത്യു, ജോയൽ രാജൻ, നിതിൻ മാലിയിൽ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here