ഇഡിയ്ക്ക് എതിരെ കേസ്; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
146

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാ‍ഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണൻ നൽകിയ ഹര്‍ജിയാണ് ഇന്നു പരിഗണിക്കുന്നത്. കള്ളപ്പണകേസിൽ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്ര‌ാഞ്ച് കേസ് എടുത്തതെന്നാണ് ഇഡിയുടെ വാദം. അതേസമയം ഇഡിക്കെതിരെ കേസ് എടുത്തവര്‍ക്ക് നേരെ കേസ് എടുക്കാന്‍ ഇഡിയും ശ്രമം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തേക്കും എന്നാണ് സൂചന.

സ്വർണ്ണക്കടത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കേസിന് പിന്നിൽ ഉണ്ടെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഹർജിയുടെ പേരിൽ സംസ്ഥാന നേതാക്കൾക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇഡി പുറത്ത് വിടുന്നത് രഹസ്യ അജണ്ടയുടെ ഭാഗമാണെന്നാണ് സർക്കാർ നിലപാട്. ഇഡിയ്ക്കെതിരെ കേസ് എടുത്തത് പ്രാഥമിക അന്വഷണം പൂർത്തിയാക്കിയതിന് ശേഷമാണ്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്നതിൽ അന്വേഷണം ആവശ്യപ്പെട്ടതും ഇഡി ആണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here