സുധേഷ് കുമാറിന്‍റെ മകൾക്കെതിരെ കുറ്റപത്രം നൽകിയേക്കും; ക്രൈംബ്രാഞ്ച് നീക്കം നിര്‍ണായകമാകും

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മർദിച്ച കേസില്‍ ഡിജിപി സുധേഷ് കുമാറിന്‍റെ മകൾക്കെതിരെ കുറ്റപത്രം നൽകിയേക്കും. തുടർനടപടി ക്രൈംബ്രാഞ്ചിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തു. എന്നാല്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിനോട് അഭിപ്രായം തേടിയേക്കും. സുധേഷ് കുമാര്‍ ഡിജിപിയാകാന്‍ സാധ്യതകള്‍ തെളിഞ്ഞു വരുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം.

മൂന്നുവർഷം മുമ്പാണ് ഡിജിപിയുടെ മകൾ ഡ്രൈവറെ മർദിച്ചത്. പൊലീസ് ഡ്രൈവറായ ഗവാസ്കറെ മകൾ പരസ്യമായി കയ്യേറ്റം ചെയ്തെന്ന ഈ കേസ് വിവാദമായിരുന്നു എന്നാൽ മകളെ ഡ്രൈവർ കടന്നുപിടിച്ചെന്ന പരാതി സുധേഷും നൽകിയിട്ടുണ്ട്. മകൾക്കെതിരെ കുറ്റപത്രം നൽകാമെന്നും പരാതിയിൽ കഴമ്പില്ലെന്നുമാണു ക്രൈംബ്രാഞ്ച് എസ്പി പ്രകാശൻ കാണി വസ്തുതാ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. ഇതു ശരിവച്ചുള്ള നിയമോപദേശം 1 വർഷം മുൻപ് അഡ്വക്കറ്റ് ജനറലും നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here