Monday, January 30, 2023
- Advertisement -spot_img

രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും; മത്സരിക്കുക കോഴിക്കോട് നോര്‍ത്തില്‍ നിന്നും

കോഴിക്കോട്: ചലച്ചിത്ര സംവിധായകനും നടനുമായ രഞ്ജിത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും. കോഴിക്കോട് നോർത്തിൽ നിന്ന് സിപിഎം സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. നിലവിലെ എംഎൽഎയായ എ.പ്രദീപ്കുമാർ മൂന്ന് ടേം പൂർത്തിയാക്കി.കോഴിക്കോട് ബാലുശേരി സ്വദേശിയായ രഞ്‌ജിത്ത് കോഴിക്കോട് നഗരത്തിൽ തന്നെയാണ് താമസം.

ബിജെപി സ്ഥാനാർത്ഥിയായി ഇവിടെ പ്രതീക്ഷിക്കുന്നത് എം.ടി രമേശിനെയാണ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, വിദ്യാ ബാലകൃഷ്‌ണൻ എന്നിവരെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി ഇവിടെ പരിഗണിക്കുന്നത്. പാർട്ടി സ്ഥാനാർ‌ത്ഥികളെ കുറിച്ച് ഔദ്യോഗിക തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്‌റ്റർ പറഞ്ഞത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article