Monday, February 6, 2023
- Advertisement -spot_img

ശാന്തിവിള ദിനേശ് നടത്തിയത് തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍; ആദ്യ പരാതിയില്‍ താക്കീത് ചെയ്തതില്‍ തൃപ്തിയില്ലാതെ ഭാഗ്യ ലക്ഷ്മി നല്‍കിയത് രണ്ടാം പരാതി; സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍

തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. സൈബര്‍ പോലീസാണ് ദിനേശിനെ അറസ്റ്റ് ചെയ്തത്. തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പരാതി.

തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്നാണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നത്. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പൊലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി താക്കീത് നല്‍കിയിരുന്നു. പിന്നീടാണ് അറസ്റ്റ് നീക്കം വന്നത്. വിവാദ വിഡിയോ നീക്കം ചെയ്തിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article