Tuesday, February 7, 2023
- Advertisement -spot_img

എറണാകുളത്ത് കനത്ത നാശം വിതച്ച് കാറ്റും മഴയും; രണ്ടു പേര്‍ക്ക് പരുക്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ കനത്ത കാറ്റും മഴയും. എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനുസമീപം മരംവീണ് രണ്ടു പേര്‍ക്ക് അപകടവും പറ്റി. മരത്തിനടിയില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി, ഒരാളുടെ പരുക്ക് ഗുരുതരമാണ്.

ചേര്‍ത്തലയ്ക്ക് സമീപം റയില്‍പ്പാളത്തില്‍ മരംവീണു. എറണാകുളം–ആലപ്പുഴ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ ലോ കോളജിന് മുന്നില്‍ റോഡില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. അങ്കമാലി മെയ്ക്കലാടി ലക്ഷം വീട് കോളനിയില്‍ ആറുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മറ്റൂർ മണിക്കമംഗലം പ്രദേശങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. വലിയ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ആയിരക്കണക്കിനു വാഴയും ജാതിയും നശിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article