ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‍സിയ്ക്ക് ഐ ലീഗ് കിരീടവും

0
191

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‍സിയ്ക്ക് കിരീടവും. കന്നി ഐ ലീഗ് കിരീടമാണ് ഗോകുലം നേടിയിരിക്കുന്നത്. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് മണിപ്പൂരി ക്ലബ് ട്രാവുവിനെ പരാജയപ്പെടുത്തിയാണ് ഗോകുലം ജേതാക്കളായത്. ഷെരീഷ് മുഹമ്മദ്, എമിൽ ബെന്നി, ഘാന താരം ഡെന്നിസ് അഗ്യാരെ, മുഹമ്മദ് റാഷിദ് എന്നിവരാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. ഇതോടെ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീമായി ഗോകുലം കേരള എഫ്.സി. ഗോകുലത്തിന്റെ രണ്ടാം ദേശീയ കിരീടമാണിത്. നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരാണ് ഇവർ. ഈ വിജയത്തോടെ എ.എഫ്.സി കപ്പിന് ടീം യോഗ്യത നേടി.

ആദ്യപകുതിയിൽ ഒരുഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഗോകുലത്തിന്റെ ജയം. ഏഴ് മിനിറ്റിൽ മൂന്ന് ഗോൾ നേടിക്കൊണ്ടായിരുന്നു ടീമിന്റെ അവിശ്വസനീയമായ തിരിച്ചുവരവ്. തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലി പിന്തുടർന്ന ഗോകുലമാണ് മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയത്. പക്ഷേ, ആദ്യ ഗോൾ നേടിയത് ട്രാവു എഫ്.സിയാണെന്ന് മാത്രം. മത്സരത്തിൽ ട്രാവുവിന്റെ ഏക ഗോൾ നേടിയ ഇന്ത്യൻ താരം വിദ്യാസാഗർ സിംഗ് 12 ഗോളുകളുമായി ലീഗിലെ ടോപ് സ്‌കോററായി. ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടിയ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here