ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്റില്‍ 12654 ഘനയടി വെള്ളം പെരിയാറിലേക്കൊഴുക്കുന്നു. ഡാമില്‍ എത്തുന്ന ജലം തുറന്നു വിടുന്ന സമീപനമാണ് തമിഴ്നാട് സ്വീകരിക്കുന്നത്.
സീസണില്‍ മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നൽകി. തമിഴ്നാട് രാത്രിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചിട്ടുണ്ട്.
തമിഴ്നാട് സർക്കാർ ഇങ്ങനെ ചെയ്യാൻ പാടില്ലാത്തതാണെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.