Monday, February 6, 2023
- Advertisement -spot_img

പ്രധാന വേഷത്തില്‍ വിനായകന്‍, ഷൈന്‍ ടോം ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍; പുറത്ത് വിട്ടത് റിലീസ് തീയതി എഴുതിയ പോസ്റ്റര്‍; ജാവ ഫെബ്രുവരി 12നു തിയേറ്ററുകളില്‍

കൊച്ചി: കോവിഡ്‌ കാരണമുള്ള പ്രശ്നങ്ങള്‍ മറികടന്നു തിയേറ്ററുകള്‍ തുറന്നതോടെ ചിത്രങ്ങളുടെ റിലീസ് തീയതികള്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു തുടങ്ങി. ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ റിലീസ് തീയ്യതിയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഫെബ്രുവരി 12ആം തീയ്യതി ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് പ്രഖ്യാപനം. റിലീസ് തീയ്യതി എഴുതിയ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്.

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വി സിനിമാസ് ഇന്റര്‍നാഷ്ണല്‍ ഒരുക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, മാത്യു തോമസ്, ബാലു വര്‍ഗീസ്, ലുക്മാന്‍, ഇര്‍ഷാദ് അലി, ബിനു പപ്പു, അലക്‌സാണ്ടര്‍ പ്രശാന്ത്, ജോണി ആന്റണി, ധന്യ അനന്യ, വിനീത കോശി, മമിത ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് 2020 മെയ് 8 നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ട് പോവുകയായിരുന്നു. വീണ്ടും തിയേറ്റര്‍ തുറന്നതോടെയാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article