പാര്‍ട്ടി ഇടതുപക്ഷ നിലപാടിനൊപ്പം; ലൗ ജിഹാദ് പ്രസ്താവന തിരുത്തി ജോസ് കെ. മാണി

കോട്ടയം: ഇടതുമുന്നണിയെ വെട്ടിലാക്കിയ ലൗ ജിഹാദ് പ്രസ്താവന തിരുത്തികേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമെന്ന് ജോസ് വിശദീകരിച്ചു. ലൗ ജിഹാദ് നിലവിലുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. ഇടത് നേതാക്കള്‍ പ്രസ്താവന തള്ളിയതിന് പിന്നാലെയായിരുന്നു നിലപാട് മാറ്റം. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നാണ് ജോസ് കെ.മാണി പ്രതികരിച്ചത്. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണംഎന്നാണ് ജോസ് കെ മാണി പറഞ്ഞത്.

ജോസ് കെ മാണിയുടെ പരാമര്‍ശത്തെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയപ്പോള്‍ ജോസ് കെ മാണിയെ പിന്‍തുണച്ച് ബിജെപിയും കെസിബിസിയും രംഗത്തെത്തി. ജോസ് കെ മാണിയുടെ പ്രതികരണം ജാതീയത വളർത്തുന്നതിന്റെ ഭാഗമാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു. ഇടതുപക്ഷനയത്തില്‍ നിന്ന് വ്യതിചലിച്ച് ജോസ് കെ മാണി നടത്തിയ പരാമര്‍ശം മുന്നണിക്ക് ഓര്‍ക്കാപ്പുറത്തേറ്റ് അടിയായി. ലൗജിഹാദിലെ ജോസ് കെ മാണിയുടെ സംശയങ്ങളേ കടുത്തഭാഷയിലാണ് കാനം രാജേന്ദ്രന്‍ തള്ളിയത്. എല്‍ ഡി എഫ് നേതാക്കള്‍ എന്താണ് പ്രചരിപ്പിക്കേണ്ടതെന്ന മുന്നറിയിപ്പും കാനംനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here