വാക്കുകളില്‍ കോടതിയലക്ഷ്യമില്ല; തന്നെ ശിക്ഷിക്കാന്‍ കോടതിയ്ക്ക് സാധിക്കില്ല: കെ.സുധാകരന്‍

കണ്ണൂര്‍: തന്റെ വാക്കുകളില്‍ കോടതിയ ലക്ഷ്യമില്ലെന്ന് കെ.സുധാകരന് എം.പി‍. തന്നെ ശിക്ഷിക്കാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ട്. തന്‍റെ വാക്കില്‍ തെറ്റില്ലെന്നും തിരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് എതിരെ കോടതിയലക്ഷ്യ നടപടിയ്ക്ക് അഡ്വക്കറ്റ് ജനല്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ പ്രതികരണം. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

കണ്ണൂരിലെ ഷുഹൈബ് വധ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധി മ്ലേച്ഛമാണെന്ന പരാമാർശത്തിനെതിരെയാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ എജി അനുമതി നൽകിയത്. ഹൈക്കോടതിയിലെ ഇടത് അനുകൂല അഭിഭാഷക സംഘടനാ നേതാവ് അഡ്വ ജനാർദ്ദന ഷേണായിയാണ് ഹർജിക്കാരൻ. സിബിഐ വേണ്ടെന്ന വിധി പ്രസ്താവിച്ച ജഡ്ജിയുടെ മനോനില പരിശോധിക്കണമെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here