Wednesday, February 8, 2023
- Advertisement -spot_img

കങ്കണയ്ക്ക് എതിരെ ട്വിറ്റര്‍; നീക്കിയത് രണ്ടു വിവാദ ട്വിറ്റുകള്‍; ട്വിറ്റര്‍ നീക്കം വരുന്നത് ഇത് രണ്ടാം തവണ

ന്യൂഡൽഹി: ബോളീവുഡ് നടി കങ്കണ റനൗട്ടിന്‍റെ ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തു. കർഷക സമരവുമായ ബന്ധപ്പെട്ട വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു.

കർഷക സമരത്തെ അനുകൂലിച്ച് പോപ് താരം റിയാനയും മറ്റും രംഗത്തുവന്നതിനു പിന്നാലെ കങ്കണ ചെയ്ത രണ്ടു ട്വീറ്റുകളാണ് കഴിഞ്ഞ രണ്ടു മണിക്കൂറിനിടെ ട്വിറ്റർ നീക്കിയത്. ക്രിക്കറ്റ് താരം രോഹിത് ശർമ ബോളീവുഡ് താരം തപ്സി പാന്നു എന്നിവർക്കെതിരെയുളള ട്വീറ്റുകളാണ് നീക്കം ചെയ്തത്. കർഷക സമരത്തിന് പിന്തുണ അറിയിച്ച റിയാനയെ ‘വിഡ്ഢി ’എന്നും അഭിസംബോധന ചെയ്തിരുന്നു.

ഇത് രണ്ടാം തവണയാണ് ട്വിറ്റര്‍ നടപടി കങ്കണ നേരിടുന്നത്. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article