വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍; ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2500 രൂപ; ഒട്ടേറെ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി പ്രകടന പത്രിക

തിരുവനന്തപുരം: ഒട്ടേറെ വാഗ്ദാനങ്ങളുമായി ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്നുള്ളതാണ് ശ്രദ്ധേയമായ വാഗ്ദാനം. ഇത് നടപ്പാക്കുന്നതെങ്ങനെയെന്ന് അധികാരം കിട്ടിയാല്‍ സര്‍ക്കാര്‍ തീരുമാനിക്കും. ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കും, എല്ലാമതങ്ങളുടെയും വിശ്വാസം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുമുന്നണി നേതൃത്വം നല്‍കുമെന്ന് പറയുന്നു.

ക്ഷേമപെന്‍ഷന്‍ 1600ല്‍ നിന്ന് 2500 രൂപയാക്കും. 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പരമദരിദ്രകുടുംബങ്ങളുടെ പട്ടിക തയ്യാറാക്കി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരുലക്ഷം മുതല്‍ 15 ലക്ഷം വരെ വികസനസഹായം നല്‍കും. റബറിന്‍റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും. അടുത്തവര്‍ഷം ഒന്നരലക്ഷം പുതിയ വീടുകള്‍ നിര്‍മിക്കും. അമ്പതിന പരിപാടിയും അത് ഉള്‍പ്പെടുന്ന 900 വാഗ്ദാനങ്ങളുമാണ് പ്രകടനപത്രികയിലുള്ളത്.

എന്നാല്‍ എല്ലാമത വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാനും ഒരു മതത്തിലും വിശ്വാസമില്ലാത്തവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുമുള്ളപ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുമുന്നണി നേതൃത്വം നല്‍കും. ആഴക്കടല്‍ മല്‍സ്യബന്ധനവിവാദം നേരിടാന്‍ കടല്‍ കടലിന്‍റെ മക്കള്‍ക്കെന്ന വാഗ്ദാനവും പ്രകടനപത്രികയിലുണ്ട്. തീരദേശവികസനത്തിന് പ്രഖ്യാപിച്ച 5000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here