തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങൾ പാലിച്ചു തുറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേസമയം 15 പേര്‍ക്കു മാത്രമേ പ്രവേശനത്തിന് അനുമതി നല്‍കുകയുള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങളാണു തുറക്കുക.
നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും. ടിപിആർ 24ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇപ്പോള്‍ ടിപിആർ 30ന് മുകളിലുള്ള പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണമുള്ളത്. കോളജ് വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നത്ര വേഗം വാക്സീന്‍ നല്‍കി കോളജുകള്‍ തുറക്കാന്‍ ശ്രമിക്കും. . വിമാനത്താവളങ്ങളില്‍ 4 മണിക്കൂറിനകം ഫലം ലഭിക്കുന്ന കോവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
18–23 വയസ്സു വരെയുള്ളവർക്കു പ്രത്യേക കാറ്റഗറി നിർദേശിച്ചു വാക്സീൻ നൽകും. വാക്സിനേഷൻ പൂർത്തിയാക്കിയതിനു ശേഷം ക്ലാസുകൾ തുടങ്ങും. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്നിന് ക്ലാസുകള്‍ തുടങ്ങും. ഇവർക്കു വാക്സീൻ നേരത്തേ ലഭ്യമാക്കിയിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിലും ബാങ്കുകള്‍ തുറക്കും; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. 16 ശതമാനത്തില്‍ താഴെ ടിപിആർ ഉള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാർ മാത്രം. തമിഴ്നാട് അതിര്‍ത്തി മേഖലകളിലെ മദ്യക്കടകള്‍ അടച്ചിടും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിവിഷന്‍ ചിത്രീകരണത്തിന് അനുമതി നൽകി