Monday, February 6, 2023
- Advertisement -spot_img

ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണം; മഹാരാഷ്ട്രയില്‍ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ

മുംബൈ: കോവിഡിനെ പിടിച്ചു കെട്ടാന്‍ കഴിയാതെ ഇന്ത്യ. മഹാരാഷ്ട്രയിൽ ഇന്നലെ 35,726 കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം ഇന്നും 60,000 കടന്നേക്കും. ഗുരുതര സാഹചര്യം പരിഗണിച്ചു മഹാരാഷ്ട്രയില്‍ ഇന്ന് മുതൽ രാത്രി കർഫ്യു നടപ്പാക്കി തുടങ്ങും. രാത്രി 8 മുതൽ രാവിലെ 7 വരെയാണ് കർഫ്യു. കർണാടക, ഗുജറാത്ത്‌, പഞ്ചാബ്,മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകൾ ക്രമാതീതമായി ഉയരുകയാണ്.

നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാതെയുളള ആഘോഷം സാഹചര്യം ഗുരുതരമാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രിൽ 1 മുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന ഗുജറാത്ത്‌ നിർബന്ധമാക്കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article