പി. ബാലചന്ദ്രന്‍ അന്തരിച്ചു; മരണം വൈക്കത്തെ വീട്ടില്‍വെച്ച്

0
263

കോട്ടയം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ (70) അന്തരിച്ചു. പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും ഇവന്‍ മേഘരൂപന്‍ സംവിധാനം ചെയ്യുകയും ചെയ്തു.

പവിത്രം, ഉള്ളടക്കം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ബാലചന്ദ്രന്റെത് ആയിരുന്നു.അവസാനം തിരക്കഥ എഴുതിയ ചിത്രം എടക്കാട് ബെറ്റാലിയനാണ്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ട്രം ലോഡ്ജ്, പുനരധിവാസം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അവസാനം റിലീസായ അഭിനയിച്ച ചിത്രം – വണ്‍ . നിരവധി നാടകങ്ങളും രചിച്ചു. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here