മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് മുല്ലപ്പള്ളി ; കോഴിക്കോട്, കണ്ണൂര്‍ ഡിസിസികള്‍ ആവശ്യം നിരത്തുന്നു; സ്ഥാനാര്‍ഥിത്വം തള്ളാതെ താരിഖ് അന്‍വറും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സര രംഗത്തെക്കോ? നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി മത്സരിക്കാന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാർഥിത്വം തള്ളാന്‍ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും തയ്യാറല്ല.

തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് മുല്ലപ്പള്ളിക്ക് തീരുമാനിക്കാം. കെപിസിസി അധ്യക്ഷ സ്ഥാനം ഇതിന് തടസമാവില്ലെന്നും താരിഖ് അൻവർ പറഞ്ഞു. മുല്ലപ്പള്ളിയും അനുകൂലമായാണ് പ്രതികരിച്ചത്. മല്‍സരിക്കാന്‍ സമര്‍ദമുണ്ടെന്നും മുന്നണിയെ അധികാരത്തിലെത്തിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കമ്മിറ്റികളെല്ലാം മല്‍സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാനുള്ള സ്ക്രീനിംഗ് കമ്മറ്റിയെ എ ഐ സി സി ഉടൻ പ്രഖ്യാപിക്കും..യുവാക്കൾ , പുതുമുഖങ്ങൾ, സ്ത്രീകൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ എന്നിവർ സ്ഥാനാർത്ഥികളാകുമെന്നും താരിഖ് അൻവർ ഡൽഹിയിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here