ബോളിവുഡിലെ ഒന്‍പത് പ്രമുഖര്‍ക്കെതിരെ ബലാത്സംഗക്കേസ്; പരാതി നല്‍കിയത് മുന്‍ മോഡല്‍

മുംബൈ: ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ ബലാത്സംഗ പരാതിയുമായി മോഡല്‍ രംഗത്ത്. മോഡലിന്റെ പരാതിയില്‍ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​ത്​ ബാന്ദ്ര ​പൊലീസ്​ അന്വേഷണം ആരംഭിച്ചു. 28 കാരിയായ മുൻ മോഡൽ പരാതി കൊടുത്തത്​. നടനും നിർമാതാവുമായ ജാക്കി ഭഗ്​ദനാനി, ഫോ​​ട്ടോഗ്രാഫർ കോൾസ്​റ്റൻ ജൂലിയൻ, ടാലൻറ്​ അക്കാദമി കമ്പനിയായ ക്വാൻ എൻറർടെയ്​ൻമെൻറ്​ സ്​ഥാപകൻ അനിർബൻ ബ്ലാ, ടി സീരീസി​െൻറ കൃഷൻ കുമാർ എന്നിവർക്കെതിരെയാണ്​ കേസ്​. ​

അഭിനയിക്കാൻ അവസരം നൽകാമെന്ന്​ പറഞ്ഞ്​ 2014 മുതൽ 2019 വരെ പ്രതികൾ ലൈംഗികമായി ചൂഷണം ചെയ്​തതായി പരാതിയിൽ പറയുന്നു. നിഖിൽ കാമത്ത്​, ശീൽ ഗുപ്​ത, അജിത്​ ഠാക്കൂർ, ഗുരുജ്യോത്​ സിങ്​, കൃഷ്​ണ കുമാർ, വിഷ്​ണു ഇന്ദുരി എന്നിവരുടെ പേരും എഫ്​.ഐ.ആറിൽ ഉൾപെടുത്തിയിട്ടുണ്ട്​. കോൾസ്റ്റൻ ജൂലിയൻ ബലാത്സംഗം ചെയ്തുവെന്നും മറ്റുള്ളവർ പീഡിപ്പിച്ചെന്നുമാണ്​ എഫ്.ഐ.ആറിൽ പരാമർശിക്കുന്നത്​.

ആരോപണങ്ങൾ നിഷേധിച്ച നിർമാതാവ്​​ അജിത്​ ഠാക്കൂർ മോഡലി​െൻറ ബ്ലാക്ക്​മെയിൽ ​ശ്രമം വിജയിക്കാതെ വന്നതോടെ തങ്ങളെ കരിവാരിത്തേക്കാനാണ്​ ഇത്തരമൊരു പരാതി നൽകിയതെന്ന്​ പറഞ്ഞു. പ്രമുഖ നിർമാതാവായ വാഷു ഭഗ്​ദനാനിയുടെ മകനാണ്​ ജാക്കി. 2009ൽ ‘കൽ കിസ്​നേ ദേഖാ’ എന്ന ചിത്രത്തിലൂടെ നായകനായി. ശേഷം നിരവധി ഹിറ്റ്​ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here