Monday, February 6, 2023
- Advertisement -spot_img

കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത; ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലേക്ക്

പത്തനംതിട്ട: ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലെത്തും. കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത എന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്നാണ് ടീം കേരളത്തിലെത്തുന്നത്. ദുരന്ത നിവാരണ സേനയുടെ 9 ടീമുകളെയാണ് കേരളത്തിൽ വിന്യസിക്കുക. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നിവിടങ്ങളിൽ ആണ് സേനയുടെ എത്തുക. ഇരുപത് അംഗ സംഘം ഇന്നു രാവിലെ പത്തനംതിട്ടയിൽ എത്തും.

കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്‌. ഈ മാസം 14 മുതല്‍ 16 വരെ കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന്റെ സാഹചര്യം കണക്കിലെടുത്ത് കേരള, കര്‍ണാടക,ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിനും വിലക്കേര്‍പെടുത്തി.വിവിധ ജില്ലകളില്‍ വരുന്ന ദിവസങ്ങളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകളും പ്രഖ്യാപിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎം വരെ മഴ പ്രതീക്ഷിക്കണം.

കഴിഞ്ഞ രണ്ടു ദിവസമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാത്രിയോടെ തിരിച്ചെത്തേണ്ടതാണെന്നും നിര്‍ദേശമുണ്ട്. അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കി. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്. തീരദേശവാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article