Monday, February 6, 2023
- Advertisement -spot_img

കേസുകള്‍ ഉള്ളത് നാമമജപഘോഷയാത്രയിൽ പങ്കെടുത്തവര്‍ക്ക് എതിരെ; ശബരിമല കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്

തിരുവനന്തപുരം∙ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻഎസ്എസ്. കേസ് പിൻവലിക്കാത്ത പക്ഷം ഭക്തരോട് സർക്കാരിനുള്ള പ്രതികാര മനോഭാവമാകും വ്യക്തമാകുകയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.

നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ വിശ്വാസികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസുകൾ കാരണം പലർക്കും ജോലികൾക്ക് അപേക്ഷിക്കാനാവാത്ത അവസ്ഥയുണ്ട്. ഇതിലും ഗൗരവതരമായ ഒട്ടേറെ കേസുകൾ സർക്കാർ പിൻവലിച്ചിട്ടുണ്ട്. അതിനാല്‍ ശബരിമല കേസുകള്‍ പിന്‍വലിക്കണം-സുകുമാരന്‍ നായര്‍ അവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article