തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി. തമിഴ്നാട്ടില്‍ നിരീക്ഷകനായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരികെ വിളിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച കേസില്‍ പ്രതിയാണെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാംവെങ്കിട്ടരാമനെ തിരഞ്ഞെടുപ്പു സമിതി നിരീക്ഷകനായി നിയമിച്ചതില്‍ സിറാജ് മാനേജ്‌മെന്റ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിരുന്നു. ബഷീര്‍ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതിയില്‍ പറഞ്ഞത്.
വ്യാജ രേഖാക്കേസില്‍ ഉള്‍പെട്ട ആസിഫ് കെ. യൂസഫിനെയും കമ്മിഷന്‍ തിരികെ വിളിച്ചു. ഇരുവര്‍ക്കും പകരമായി ജാഫര്‍ മാലിക്കിനെയും ഷര്‍മിള മേരി ജോസഫിനെയും നിയമിച്ചു.