കർഷകരിൽ നിന്നും നിന്നും സംഭരിച്ചത് 7.07 ലക്ഷം മെട്രിക് ടൺ  നെല്ല്; നല്‍കിയത് 1519.06 കോടി രൂപയും; കണക്കുകളുമായി ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍

തിരുവനന്തപുരം :    ഈ സീസണിൽ ഇതുവരെ കർഷകരിൽ നിന്നും നിന്നും സംഭരിച്ചത് 7.07 ലക്ഷം മെട്രിക് ടൺ  നെല്ല്. ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി  ജി ആർ അനിലാണ് കണക്ക് പുറത്ത് വിട്ടത്.   നെല്ലിന്‍റെ വിലയായ 1519.06 കോടി രൂപ ഇതിനകം നൽകി കഴിഞ്ഞു.  47168 കർഷകർക്ക്  നെല്ലിൻ്റെ വിലയായ 424.67 കോടി രൂപ ഇനിയും നൽകാനുണ്ട്. ഈ തുക എത്രയും പെട്ടെന്ന് നൽകാനുള്ള നടപടികൾ എടുത്തതായും മന്ത്രി അറിയിച്ചു.

നെല്ല് സംഭരണത്തിനായി supplycopaddy.In എന്ന വെബ്സൈറ്റിലൂടെ കർഷകർക്ക് പേര് രജീസ്റ്റർ ചെയ്യാവുന്നതാണ്. 5 ഏക്കർ വരെയുള്ള വ്യക്തിഗത കൃഷിക്കാരുടെ പക്കൽ നിന്നും, 25 ഏക്കർ വരെയുള്ള ഗ്രൂപ്പുകളിൽ നിന്നും നെല്ല് സംഭരിക്കുന്നു. സംഭരിക്കുന്ന നെല്ലിന് സപ്ലൈകോയ്ക്കുവേണ്ടി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട മില്ലുകൾ കർഷകന് പിആര്‍എസ് (Paddy Recept Sheet) നൽകും .തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ പിആര്‍എസ് അംഗീകരിക്കുകയും  പറഞ്ഞിരിക്കുന്ന തുക  ബാങ്കുകൾ ലോണായി കർഷകർക്ക് നൽകുകയും ചെയ്യും.

നെല്ല് സംഭരിച്ച് സംസ്കരിച്ച് അരിയാക്കി തിരികെ തരുന്നതിന് കർഷകർക്ക് കയറ്റുകൂലി ഇനത്തിൽ കൊടുക്കുന്ന 12 രൂപ സഹിതം 214 രൂപയാണ് ഒരു ക്വിന്റലിന് മില്ലുകൾക്ക് കൊടുക്കുന്നത്. കേന്ദ്രസർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ഗുണമേൻമ മാനദണ്ഡങ്ങൾ പാലിച്ചാണ് നെല്ല് സംഭരിക്കുന്നത്. ഗുണമേൻമ പരിശോധനയും നെല്ലെടുപ്പ് പ്രക്രിയയുടെ നിരീക്ഷണവും നടത്തുന്നത് സപ്ലൈകോയുടെ പാഡി മാർക്കറ്റിങ് ഓഫീസർമാരാണ്. മില്ലുടമകൾ കർഷകരിൽ നിന്നും സംഭരിക്കുന്ന 100 കിലോ നെല്ലിന് 64.5 കിലോ അരിയാണ് തിരികെ സപ്ലൈകോയ്ക്ക് നൽകേണ്ടത്  എന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here