സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ച്വറി അടിച്ചു; പാറശാലയില്‍ വില 100 കടന്നു

0
197

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില സെഞ്ച്വറി അടിച്ചു. ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100 രൂപ കടന്നു. തിരുവനന്തപുരം പാറശാലയില്‍ ലീറ്ററിന് 100 രൂപ 4 പൈസയായി. പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയും കൂട്ടിയതോടെയാണ് പെട്രോള്‍ വില 100 രൂപ കടന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 27 പൈസയാണ് വില. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും, പെട്രോളിന് 97രൂപ 72 പൈസയുമായി. 22 ദിവസത്തിനിടയില്‍ 12-ാം തവണയാണ് ഇന്ധന വില കൂടിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here