കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിൻ്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി 2024 സെപ്റ്റംബർ 6 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 4 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി https://forms.gle/wA7A7DRTRJR1RBGE9 എന്ന ഗൂഗിൾ ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 6 ന് രാവിലെ 10 മണിക്ക് “National Career Service Centre for SC / ST, Behind Govt. Music College, Thycaud, Trivandrum” എന്ന സ്ഥാപനത്തിലെത്തി ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. ഒഴിവു സംബന്ധമായ വിവരങ്ങൾക്ക് “National Career Service Centre for SC / STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. അല്ലെങ്കിൽ 0471 – 2332113 / 8304009409 എന്ന ഫോൺ നമ്പറിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
- Arts
- Astro
- Movie review
- Bollywood
- Cinema
- Celebrity news
- Column
- Culture
- Politics
- India
- Crime
- Kerala
- Life style
- Magazine
- Malayalam
- News
- Middleast
- Songs
- Special report
- Sport
- Sports
- Style
- Tech
- Title News
- Traval
- World