പ്രശാന്ത് ബാബുവിന്റെ ആരോപണങ്ങള്‍ സിപിഎം ആയുധമാക്കുന്നു; സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം വന്നേക്കും

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എതിരെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ഉയര്‍ത്തിയ ആരോപണങ്ങള്‍ സിപിഎം ആയുധമാക്കുന്നു. കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിലും, ഡി.സി.സി ഓഫിസ് നിര്‍മാണത്തിനായും പണപ്പിരിവ് നടത്തി. ഇതിലൂടെ സുധാകരന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് കെ.സുധാകരനെതിരെ പ്രശാന്ത് ബാബു നടത്തിയ ഈ ആരോപണങ്ങളാണ് സിപിഎം ആയുധമാക്കുന്നത്. വിജിലന്‍സ് അന്വേഷണ സാധ്യതയാണ് പരിശോധിക്കുന്നത്. അന്വഷണ ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്.പിക്ക് കൈമാറിയിട്ടുണ്ട്.

സുധാകരന്‍ നടത്തിയ അഴിമതിയില്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെന്നാണ് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആരോപിച്ചത്. രക്തസാക്ഷികളുടെ പേരില്‍ നടത്തിയ പിരിവുകളിലും തിരിമറി നടന്നുവെന്ന് പ്രശാന്ത് ബാബു ആരോപിച്ചിട്ടുണ്ട്. മുൻ ഡ്രൈവറിന്റെ പരാതിയിലാണ് കെ.സുധാകരനെതിരെ പ്രാഥമികാന്വേഷണം. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയാലെ കേസ് നടപടികളിലേക്ക് കടക്കുകയുള്ളു.

മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധന നടക്കുകയാണ്. കണ്ണൂര്‍ ഡിസിസി ഒാഫീസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറിയെന്നും പരാതിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here