എതിര്‍പ്പുകള്‍ തള്ളി സിപിഎം; പൊന്നാനിയില്‍ നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ഥി

0
162

മലപ്പുറം: എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞു സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ സിപിഎം. പ്രതിഷേധം ഉയര്‍ന്ന പൊന്നാനിയിലും നന്ദകുമാര്‍ തന്നെ സിപിഎം സ്ഥാനാര്‍ഥിയാകും. ടി.എം സിദ്ദിഖിനായി മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. സിദ്ദിഖിനെ മല്‍സരിക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മില്‍ പൊട്ടിത്തെറി വന്നിരുന്നു. അന്തിമതീരുമാനം സംസ്ഥാന നേതൃത്വം എടുക്കുമെന്ന് നേതാക്കള്‍ മണ്ഡലം കമ്മിറ്റിയില്‍ വ്യക്തമാക്കി. വിവിധ ലോക്കല്‍ കമ്മിറ്റിയിലെ പന്ത്രണ്ട് പേര്‍ രാജിവെച്ചു. ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു. സി.ഐ.ടി.യു നേതാവ് പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയത് വിശദീകരിക്കാനുള്ള നിയോജകമണ്ഡലം റിപ്പോര്‍ട്ടിങ് വൈകിട്ട് നടക്കാനിരിക്കേയാണ് കൂട്ട രാജി.

ഇന്നലെ തെരുവിലിറങ്ങിയ പ്രതിഷേധം സിപിഎമ്മില്‍ ഇന്ന് കൂട്ടരാജിയിലേക്ക് മാറി. എരമംഗലം,പൊന്നാനി,വെളിയങ്കോട് എന്നീ ലോക്കല്‍ കമ്മിറ്റിയിലെ പന്ത്രണ്ട് അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. ആറ് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെച്ചു. കൂടുതല്‍ പേര്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തി. പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി റിപ്പോര്‍ട്ടിങ് നടക്കാനിരിക്കേയാണ് അമ്പരപ്പിക്കുന്ന പൊട്ടിത്തെറി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള നീക്കവും സജീവവമായിരുന്നു. . ഇന്നലെ പരസ്യമായി മുദ്യാവാക്യങ്ങളുമായി തെരുവിലിറങ്ങിയവര്‍ക്കെതിരെ തല്‍ക്കാലം അച്ചടക്കനടപടികള്‍ എടുക്കേണ്ട എന്നാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here