താത്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ തുടരും; ഏപ്രില്‍ എട്ടിനകം സത്യവാങ്മൂലം നല്‍കണമെന്ന് കോടതി

0
92

കൊച്ചി: താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് സ്റ്റേ തുടരും. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി പരാമര്‍ശം. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് സ്പെഷല്‍ റൂള്‍ പ്രകാരം പിഎസ്‌സിക്ക് വിടാത്ത തസ്തികളിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. സര്‍ക്കാരും പൊതുമേഖലാസ്ഥാപനങ്ങളും ഏപ്രില്‍ എട്ടിനകം സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വിലക്കിയിരുന്നു. ഈ ഉത്തരവ് മൂന്നാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കാനും വിവിധ വകുപ്പ് മേധാവിമാര്‍ക്കും കമ്പനികള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും ഐഎച്ച്ആര്‍ഡി അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാനും കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു. സ്ഥിരപ്പെടുത്തല്‍ ഉമാദേവിക്കേസിലെ സുപ്രീം കോടതി വിധിക്ക് എതിരെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയത്.

സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള തിരുവനന്തപുരത്തെ എഞ്ചിനീയറിങ് കോളേജിലെ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരുടെ ആവശ്യം സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും പി.ഗോപിനാഥുമടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here