ആര്‍എസ്എസ് പ്രസ്ഥാനങ്ങളെ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ല; അങ്ങിനെ വിളിക്കില്ലെന്നു രാഹുല്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് പ്രസ്ഥാനങ്ങളെ സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും താന്‍ അങ്ങനെ അഭിസംബോധന ചെയ്യില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.ഉത്തര്‍പ്രദേശിലെ ത്സാന്‍സിയിലാണ് കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണമുണ്ടായത്.

കുടുംബമെന്നാല്‍ സ്ത്രീകളെയും പ്രായമായവരെയുമെല്ലാം ബഹുമാനിക്കുന്നതാണ്. സ്‌നേഹവും അടുപ്പവും ചേര്‍ന്നതാണ്. എന്നാല്‍ ഇതൊന്നും ആര്‍എസ്എസിനില്ല.ഒരു സമുദായത്തെ മാറ്റൊരു സമുദായത്തിനെതിരാക്കുകയും ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് ആര്‍എസ്എസിന്റ അധര്‍മമായ രീതിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.
അതുകൊണ്ട് തന്നെ ആര്‍എസ്എസിനെ സംഘ് പരിവാര്‍ എന്ന് താന്‍ വിളിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ട്വീറ്റിറിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായപ്രകടനം.

“>

LEAVE A REPLY

Please enter your comment!
Please enter your name here