Wednesday, February 8, 2023
- Advertisement -spot_img

രാഹുൽ ഗാന്ധിക്ക് കോവിഡ്; അറിയിച്ചത് ട്വിറ്ററിലൂടെ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ്. ഇന്നലെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് രാഹുലിനും കോവിഡ് സ്ഥിരീകരിക്കുന്നത്. നേരിയ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. തുടര്‍ന്നാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്.

താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് നിബന്ധനകൾ പാലിക്കണമെന്നും രാഹുല്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

After experiencing mild symptoms, I’ve just tested positive for COVID.

All those who’ve been in contact with me recently, please follow all safety protocols and stay safe.

— Rahul Gandhi (@RahulGandhi) April 20, 2021

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article