ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍കെ പുരസ്ക്കാരം രജനീകാന്തിന്. ശിവാജി ഗണേശനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്ക്കാരം ദക്ഷിണേന്ത്യന്‍ നടന്‍ നേടുന്നത്. 1975ല്‍ കെ ബാലചന്ദറിന്‍റെ അപൂര്‍വരാഗങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച ശിവാജിറാവു ഗെയ്ക്‍വാദ് എന്ന രജനീകാന്ത് ഇന്ത്യ സിനിമയിലെ ഏറ്റവും ജനപ്രീതിയും താരമൂല്യമുള്ള അഭിനേതാവാണ്. 2019ലെ പുരസ്ക്കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാ ബോസ്‍ലെ, മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ബിശ്വജിത്ത് ചാറ്റര്‍ജി, സുഭാഷ് ഘായ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍
2016ല്‍ പത്മവിഭൂഷണ്‍, 2000ല്‍ പത്മഭൂഷണ്‍, 2019 രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ജൂബിലി െഎക്കണ്‍ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്തന്‍റെ യാത്രയുടെ ഭാഗമായിരുന്ന എല്ലാവര്‍ക്കുമായി പുരസ്ക്കാരം സമര്‍പ്പിക്കുന്നുവെന്നും സര്‍വേശ്വരന് നന്ദിയെന്നും രജനീകാന്ത് പറഞ്ഞു.
. തലൈവന് ഫാല്‍കെ പുരസ്ക്കാരം ലഭിച്ചതില്‍ അതിയായ സന്തേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
50 വര്‍ഷമായി സിനിമരംഗത്ത് രജനീകാന്ത് സൂര്യനെപ്പോലെ തിളങ്ങി നില്‍ക്കുന്നുവെന്നും പ്രതിഭയും കഠിനപ്രയത്നവും കൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കി. രജനീകാന്തിന്‍റെ പുരസ്ക്കാര നേട്ടത്തെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. . മേയ് 3ന് 67മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ക്കൊപ്പം രാഷ്ട്രപതി റാംനാഥ് കോവിന്ദ് ദാദാ സാഹേബ് ഫാല്‍കെ പുരസ്ക്കാരവും സമ്മാനിക്കും.