തിരുവനന്തപുരം: ഇഡിക്കെതിരെ കേരളം കേസെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേരള സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരുമാണ്. ജുഡിഷ്യൽ അന്വേഷണ പ്രഖ്യാപനം ദൗർഭാഗ്യകരമാണ്-രാജ് നാഥ് സിംഗ് പറഞ്ഞു.
ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മിക്കും. ഏകീകൃത സിവിൽ കോഡിൽ എല്ലാ വിഭാഗത്തെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടു പോകും. ബിജെപിയെ ന്യൂനപക്ഷങ്ങൾ ഭയക്കേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം ഏത് മതവിഭാഗമായാലും പൗരന്മാർ അങ്ങനെ തന്നെ തുടരുമെന്നും വ്യക്തമാക്കി.
കേരളത്തില്‍ മുന്നണികൾ വ്യാജവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിക്കുകയായാണ്. കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയമാണ്. കേരളത്തിൽ പുതിയ രാഷ്ട്രീയ ബദൽ ആവശ്യമാണ്. അത് ബിജെപി മാത്രമാണ്. വിശ്വാസ്യത ഉള്ള ഒരേ ഒരു പാർട്ടി ബിജെപിയാണ്. കോൺഗ്രസും സിപിഎമ്മും തമ്മിൽ ബംഗാളിൽ കൂട്ടുകെട്ടാണ്. ഇവർ വ്യാജ വാഗ്ദാനങ്ങൾ നൽകുന്നു’. ആർട്ടിക്കിൾ 370, പൌരത്വഭേദഗതി നിയമം, മുത്തലാഖ് നിരോധനം എന്നിവ എൻഡിഎ സർക്കാരിന്റെ നേട്ടമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.