ഇരട്ട വോട്ടുള‌ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത്; ചെന്നിത്തല ഹൈക്കോടതിയില്‍

കൊച്ചി: ഇരട്ട വോട്ടുള‌ളവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. പേര് ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ടവോട്ടുള‌ളവരുടെ വോട്ടുകൾ മരവിപ്പിക്കണമെന്നും ഹര്‍ജിയിലുണ്ട്. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് താൻ അഞ്ച് തവണ കത്ത് നൽകിയെങ്കിലും ഒരു തുടർനടപടിയും ഉണ്ടായില്ലെന്നും അതുകൊണ്ട് വിഷയത്തിൽ കോടതി ഇടപെടണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്.

സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ സ്‌ക്രൂട്ടിണി കമ്മി‌റ്റി നാല് ലക്ഷത്തിലേറെ കള‌ളവോട്ടുകൾ കണ്ടെത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് മുൻപ് അറിയിച്ചത്. ചെന്നിത്തലയുടെ ആരോപണങ്ങൾ ശരിയാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയത്. തുടർന്ന് 140 മണ്ഡലങ്ങളിലും ഇത്തരം വോട്ടർമാരെ കണ്ടെത്താൻ നടപടി സ്വീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here