ഇന്ന് സൃഷ്ടിച്ചത് നാനൂറ് പുതിയ തസ്തികകൾ; ജോലി നല്‍കിയത് 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക്; ഇക്കുറിയും പരിഗണനയില്ലാതെ എൽജിഎസ് – സിപിഒ ഉദ്യോഗാർത്ഥികള്‍

0
176

തിരുവനന്തപുരം: എൽജിഎസ് – സിപിഒ ഉദ്യോഗാർത്ഥികള്‍ക്ക് വീണ്ടും അവഗണന. നാനൂറ് പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചപ്പോഴും ഇവരെ പരിഗണിച്ചില്ല. അതേസമയം, 82 ദേശീയ ഗെയിംസ് കായിക താരങ്ങൾക്ക് ജോലികാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തു. ഇതോടെ അവര്‍ സമരം പിൻവലിച്ചു. കായിക യുവജന കാര്യ ഡയറക്ടറേറ്റില്‍ സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് ആണ് ഇവരെ നിയമിക്കുക. സിപിഒ പട്ടിക പുനരുജ്ജീവിപ്പി‍ക്കില്ലെന്ന് പിഎസ്‍സിയും വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ സെക്രട്ടേറിയറ്റ് സമരവേദിയിൽ ഒരു വശത്ത് ആഹ്ളാദവും മറുവശത്ത് നിരാശയും വന്നു.

കെഎപി ആറാം ബറ്റാലിയൻ രൂപീകരിക്കാൻ തീരുമാനിക്കുമ്പോഴും റദ്ദായ പട്ടികയിൽ ഉൾപ്പെട്ടവർക്ക് പ്രതീക്ഷയില്ല. . അതേസമയം വീണ്ടും ആശ്രിത നിയമനത്തിനു സര്‍ക്കാര്‍ തീരുമാനം എടുത്തു. അന്തരിച്ച കോങ്ങാട് എംഎൽഎ കെ. വി. വിജയദാസിന്‍റെ മക്കളിലൊരാൾക്ക് ജോലി നൽകാനാണ് തീരുമാനിച്ചത്. ചെങ്ങന്നൂർ എംഎൽഎയായിരിക്കെ അന്തരിച്ച രാമചന്ദ്രൻ നായരുടെ മകന് ഉന്നത തസ്തികയിൽ ജോലി നൽകിയതിൽ ഉയർന്ന ആക്ഷേപങ്ങൾ നിലനിൽക്കെയാണ് വീണ്ടും ആശ്രിതനിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here