നിലമ്പൂരില്‍ സിദ്ധിക്ക്, കൊല്ലത്ത് വിഷ്ണുനാഥ്, വേണു രാജാമണി തൃപ്പൂണിത്തുറ, കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കൻ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ എന്ന് സൂചന

0
133

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ടി.സിദ്ദിഖ് മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക നാളെ പുറത്തിറക്കും.. സ്ഥാനാര്‍ഥി ലിസ്റ്റ് സൂചനകള്‍ ഇങ്ങനെ: പി.സി.വിഷ്ണുനാഥ് (കൊല്ലം), ഷോണ്‍ പെല്ലിശേരി, സനീഷ് കുമാര്‍ (ചാലക്കുടി), ജോസ് വളളൂര്‍ (ഒല്ലൂര്‍), അഡ്വ.അശോകന്‍ (ഉടുമ്പന്‍ചോല), സിറിയക് തോമസ്(പീരുമേട്), മലയിന്‍കീഴ് വേണുഗോപാല്‍(കാട്ടാക്കട), കെ.പി.അനില്‍കുമാര്‍(വട്ടിയൂര്‍ക്കാവ്). വേണു രാജാമണിയെ തൃപ്പൂണിത്തുറയിലേക്കും പരിഗണിക്കുന്നു. നെതര്‍‌ലന്‍ഡ്സ് മുന്‍ സ്ഥാനപതിയാണ് വേണു രാജാമണി. ബി.ആര്‍.എം ഷഫീര്‍ (നെടുമങ്ങാട്) ആനാട് ജയന്‍ (വാമനപുരം), ഷാലി ബാലകൃഷ്ണന്‍ ( വര്‍ക്കല), അന്‍സജിത റസല്‍ ( പാറശാല) .എന്നാൽ, നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി എത്തുമെന്നാണ് സൂചന. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കൻ മത്സരിച്ചേക്കും.

അതേസമയം, സ്ഥാനാർഥി പട്ടികയിൽ നിന്ന് കെ സി ജോസഫും കെ ബാബുവും പുറത്തേക്കെന്നാണ് സൂചന. സാമുദായിക സമവാക്യങ്ങളിൽ തട്ടി മുവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ പകരം സ്ഥാനാർത്ഥികളെ ആലോചിച്ചെങ്കിലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ശക്തമായ വാദം തുണച്ചു.. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പ്രഖ്യാപനം നാളെ ണ്ടാകുമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here