ആലപ്പുഴ: തുറവൂരില്‍ രണ്ടുപേരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു, കൈതവളപ്പില്‍ സ്റ്റീഫന്‍ എന്നിവരേയാണ് മരിച്ച നിലയില്‍ കണ്ടത്. ബൈജു സീഫുഡ് കമ്പനിയിലെ ഡ്രൈവറും സ്റ്റീഫന്‍ കൂലിപ്പണിക്കാരനുമാണ്. മദ്യത്തിന് പകരം ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ചുവെന്നാണ് സംശയം. ഇരുവരെയും അവരുടെ വീടുകളിലാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സുഹൃത്തുക്കളായ ഇവരുടെ വീടുകളില്‍നിന്ന് സാനിറ്റൈസറും ഗ്ലാസുകളും കണ്ടെത്തി. കുത്തിയതോട് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം തുറവൂര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.